മാന്നാർ: സർവീസ് സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നവർക്ക് ഒമ്പത് മാസമായി ഇൻസെന്റീവ് നൽകാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണബാങ്ക് പ്രസിഡൻറ് ഐപ്പ് ചാണ്ടപിള്ള പറഞ്ഞു. വാർദ്ധക്യകാല പെൻഷൻ, വിധവ പെൻഷൻ, അംഗപരിമിതരുടെ പെൻഷൻ, അവിവാഹിതരായിട്ടുള്ള 50 വയസ് കഴിഞ്ഞ സ്ത്രീകൾ, കർഷകതൊഴിലാളി പെൻഷൻ തുടങ്ങിയവ പോസ്റ്റ് ഓഫീസുകൾ വഴി മണിയോർഡറായി വിതരണം ചെയ്തിരുന്നത് പിന്നീട് സർവീസ് സഹകരണ ബാങ്കുകളെ ഏൽപിക്കുകയായിരുന്നു. ബാങ്കുകൾ നിയമിച്ചിട്ടുള്ള ക്ഷേമ പെൻഷൻ വിതരണക്കാർക്ക് 40 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്. ഇവർക്ക്
അടിയന്തിരമായി ഇൻസന്റീവ് കുടിശിക തീർത്തു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.