 
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ജൂണിനു ശേഷമുള്ള ശമ്പളം നൽകാൻ പണമില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാരിന് പണം നൽകാൻ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാചന സമരം നടത്തി. ഹരിപ്പാട് ബസ് സ്റ്റാൻഡിനു മുന്നിൽ നടന്ന സമരം ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. ദീപു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സെക്രട്ടറി ശ്രീകുമാർ, നിതീഷ് പള്ളിപ്പാടൻ, ഹാഷിക് ഹുസൈൻ, വി.കെ. നാഥൻ, വിനീഷ് കുമാർ, മനു നങ്ങ്യാർകുളങ്ങര, ഷാനിൽ സാജൻ, രാം കിഷൻ, ശരണ്യ ശ്രീകുമാർ, അമൽ വേണു, രാഹുൽ രാജൻ, മുകേഷ് കുന്നുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.