അമ്പലപ്പുഴ: സി.ഐ.ടി.യു ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. രാജമ്മ, വി. ജോയി, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, സി. ഷാംജി എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാന കുമാർ സ്വാഗതം പറഞ്ഞു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിലാണ് സമ്മേളനം. ഭാരവാഹികൾ: സി.എസ്. സുജാത, സജി ചെറിയാൻ എം.എൽ.എ, ആർ. നാസർ, സി. ബി .ചന്ദ്രബാബു, ജി. സുധാകരൻ, പി. പി. ചിത്തരഞ്ജൻ, സുനിത കുര്യൻ, പി .ഗാനകുമാർ എ. എം. ആരിഫ് (രക്ഷാധികാരികൾ), എച്ച്. സലാം (ചെയർമാൻ), എ. ഓമനക്കുട്ടൻ (കൺവീനർ).