 
ആലപ്പുഴ: നെഹ്റുട്രോഫിയോടനുബന്ധിച്ച് സെപ്തംബർ മൂന്നിന് നടക്കുന്ന ഡ്യൂറോഫ്ളക്സ് അത് ലറ്റിക്കോ ഡി ബീച്ച് റണ്ണുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ഇൻവിറ്റേഷൻ ടൂർണമെന്റ് ആൽപൈറ്റ് സ്പോർട്സ് സെന്ററിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ ഭാരവാഹി അഡ്വ. ഫിലിപ്പ് എബ്രഹാം, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടകസമിതി ചെയർമാൻ അഡ്വ. കുര്യൻ ജയിംസ്, ടി.ജയമോഹൻ, പ്രതിപാൽ, സംഘാടകസമിതി കൺവീനർ ദീപക് ദിനേശൻ, ബിനീഷ് തോമസ്, ചന്ദുസന്തോഷ്, ഹാരിസ് എന്നിവർ പങ്കെടുത്തു.
കാപ്ഷൻ: നെഹ്റുട്രോഫിയോടനുബന്ധിച്ച് സെപ്തംബർ മൂന്നിന് നടക്കുന്ന ഡ്യൂറോഫ്ളക്സ് അത് ലറ്റിക്കോ ഡി ബീച്ച് റണ്ണുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ഇൻവിറ്റേഷൻ ടൂർണമെന്റ് ആൽപൈറ്റ് സ്പോർട്സ് സെന്ററിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു