jalajeevan
ബുധനൂർ ഗ്രാമപഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതി ശില്പശാല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പുഷ്പലത മധു ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ശില്പശാല ബുധനൂർ ഗ്രാമപഞ്ചായത്തിൽ നടത്തി. ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കും വേണ്ടിയാണ് പ്രാരംഭഘട്ടത്തിൽ പഞ്ചായത്ത്‌ തല ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പുഷ്പലത മധു ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഡ്വ.ജി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജല അതോറിട്ടി കിഫ്‌ബി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി, എക്സിക്യൂട്ടീവ് എൻജിനീയർ സുധീർ ചന്ദ്രൻ എന്നിവർ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌ കേരളയുടെ വെളിയനാട് പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ ജെറിൻ ജോസഫ് പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി സി പി. വിൻസെന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ഭാരവാഹികൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കോ ഓർഡിനേറ്റർമാരായ ശ്രീപ്രിയ അനീഷ്, മരിയ തോമസ് എന്നിവർ സംസാരിച്ചു.