കുട്ടനാട്: കാവാലം വടക്ക് 945-ാം നമ്പർ ശാഖയിൽ അടുത്തമാസം 7ന് നടക്കുന്ന ക്ഷേത്ര സമർപ്പണ ചടങ്ങിൽ 1500 പേരെ പങ്കെടുപ്പിക്കാൻ കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ നടന്ന ശാഖ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ഭാരവാഹി യോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശന്തി അദ്ധ്യക്ഷനായി. ശാഖ ഭാരവാഹികളായ സുരേഷ് പി.കുമാർ, ശിവദാസ് ആതിര, കെ.ആർ. പ്രസാദ്, കെ.പി. കണ്ണൻ, വാസന്തി മണിയപ്പൻ, എം.കെ. മോഹൻദാസ്, വൈദികയോഗം യൂണിയൻ കൺവീനർ സജേഷ് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് ലേഖ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.വി. അശോകൻ, സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം പി.ബി. ദിലീപ് നന്ദിയും പറഞ്ഞു.