ആലപ്പുഴ: ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ആലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ട്രാൻസ്‌പോർട്ട് ഓഫീസ് കേന്ദ്രീകരിച്ച് പെൻഷൻകാർ സമരം നടത്തി. ധർണ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ജി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, എ.പി.ജയപ്രകാശ് , എ.ബഷീർകുട്ടി, കെ.ജെ.ആന്റണി, കെ.എം.സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. എം.ജെ.സ്റ്റീഫൻ, എം.പുഷ്പാംഗധൻ , ഇ.എ.ഹക്കിം, കെ.ടി.മാത്യു, പി.കെ.നാണപ്പൻ, വി.പി.രാജപ്പൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.