a

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്ന് ആറ് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാഞ്ഞതിൽ പ്രതിഷേധിച്ച് നിക്ഷേപകർ എ.ആർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താലൂക്ക് സഹകരണ ബാങ്കിലെ പത്ത് ശാഖകളിലെയും നിക്ഷേപക പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമരം. നിക്ഷേപക കൂട്ടായ്മ ചെയർമാൻ അഡ്വ.എം.വിനയൻ സമരം ഉദ്ഘാടനം ചെയ്തു. കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. വി.ജി.രവീന്ദ്രൻ, പ്രൊഫ.സദാശിവൻപിള്ള, ടി.കെ.പ്രഭാകരൻപിള്ള, രമ രാജൻ, മധുബാല, കെ.സി.ചെറിയാൻ, സൈമൺ എന്നിവർ സംസാരിച്ചു.