മാവേലിക്കര: ജില്ല ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് 28ന് നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽ നടക്കും. 21-ാംമത് സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ല ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീം അംഗങ്ങളെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് ആലപ്പുഴ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി എസ്.സഞ്ജു അറിയിച്ചു.