 
കുട്ടനാട്: കണ്ണാടി കിഴക്ക് 2349-ാം നമ്പർ ശാഖ സെക്രട്ടറി പൊയ്ക്കാപറമ്പ് വീട്ടിൽ കെ.കെ.കുട്ടപ്പൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: ബീന അനിൽകുമാർ, ബിജുമോൻ, ബിന്ദു പ്രഭൻ. മരുമക്കൾ:അനിൽകുമാർ, ദീപ ബിജു, പ്രഭൻ. 35 വർഷമായി ശാഖ പ്രവർത്തനത്തിൽ സജീവമാണ്. 25 വർഷമായി 2349-ാം ശാഖയുടെ മുഴുവൻ സമയ സെക്രട്ടറിയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സെക്രട്ടറി സ്ഥാനം രാജിവച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു. ഇന്നു നടക്കുന്ന അനുസ്മണ സമ്മേളനത്തിൽ ശാഖാ യോഗം പ്രസിഡൻ്റ് എം.ആർ.സജീവ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, സാമുദായിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.