മാവേലിക്കര: ഭാരത് ജോഡോ മുന്നൊരുക്കങ്ങളുടെ ഭാഗമായുളള ബൂത്ത്തല സമ്മേളനങ്ങൾ ആരംഭിച്ചു. മാവേലിക്കര നഗരസഭതല ഭാരത് ജോഡോയുടെ സ്വാഗതസഘ രൂപീകരണ യോഗം കോൺഗ്രസ് നേതാവ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിവർഗീസ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സ്വാഗതസഘം കോഓർഡിനേറ്റർ അഡ്വ.കെ.ആർ.മുരളീധരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമലരാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, ഡി.സി.സി സെക്രട്ടറിമാരായ ലളിതാ രവീന്ദ്രനാഥ്, നൈനാൻ സി.കുറ്റിശ്ശേരിൽ, കെ.എൽ.മോഹൻലാൽ, മനോജ് സി.ശേഖർ, മണ്ഡലം പ്രസിഡന്റുമാരായ അനിതാ വിജയൻ, മാത്യു കണ്ടത്തിൽ, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, രമേശ് ഉപ്പാൻസ്, സജീവ്പ്രായിക്കര ,വർഗീസ് പോത്തൻ, അജയൻ തൈപറമ്പിൽ, ശാന്തി അജയൻ, മനസസ് രാജൻ തുടങ്ങിയവർ സംസാരിച്ചു.