ആലപ്പുഴ: കൈതവന കുന്തികുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിച്ച് സെപ്തംബർ 3ന് അവസാനിക്കും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരി, യജ്ഞാചാര്യൻ തൈക്കാട്ടുശേരി വിജയപ്പൻ നായർ എന്നിവർ നേതൃത്വം നൽകും.