മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പഴഞ്ചിറക്കുളത്ത് ഒരു കോടി ചെലവിൽ നിർമ്മിക്കുന്ന നീന്തൽ പരിശീലന കേന്ദ്രം എം.എസ് അരുൺ കുമാർ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. പഞ്ചായത്തിൽ 7, 8 വാർഡുകളിലായാണ് കുളം സ്ഥിതി ചെയ്യുന്നത്. നിർമ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതടക്കമുളള പ്രവർത്തനങ്ങൾ സംസ്ഥാന സ്‌പോർട്സ് എൻജിനീയറിംഗ് വിഭാഗം നടത്തും. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.അനിരുദ്ധൻ, വാർഡ് മെമ്പർ ജോസ് പുളിമൂട്ടിൽ, കായിക വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എ.ഷാജഹാൻ, അസിസ്റ്റന്റ് എൻജിനീയർ യു.കെ നീരജ്, പ്രൊജക്ട് എൻജിനീയർ അനൂപ് അനിൽ എന്നിവർ എം.എൽ.എയോടൊക്കൊപ്പം ഉണ്ടായിരുന്നു.