ആലപ്പുഴ: കളർകോട് താനാകുളം പരിസരം കേന്ദ്ര ഫിനാൻസ് സർവീസ് ഡയറക്ടർ ഡോ.സഞ്ജയ് കുമാർ, ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് കുമാർ ടാംഗ് എന്നിവർ സന്ദർശിച്ചു. വിവധ പദ്ധതികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നിത്. തുടർന്ന് ക്ഷേത്രക്കുള പരിസരവും ശുചീകരിക്കുന്നതിനായും തുടർന്ന് നടപ്പാക്കാനുദ്ദേശിച്ചിരിക്കുന്ന പദ്ധതികളും ടീം താനാകുളം വിശദീകരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ഇരുവരും പ്രശംസിച്ചു. ഭൂജല വകുപ്പ് അലപ്പുഴ ജില്ലാ ഓഫീസർ പി.വി. ജനറ്റ്, ഹൈഡ്രോ ജീയോളജിസ്റ്, ആർ.എൽ. അനുരൂപ്, ജിയോഫിസിസ്റ്റ് അനു, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ .കെ.എസ്.അബിഗേൽ, ടീം താനാകുളം പ്രവർത്തകർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു