ചേർത്തല: ദേശീയപാതയിൽ തങ്കി ജംഗ്ഷനിൽ റോഡ് മറികടക്കുന്നതിനിടെ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വയലാർ പഞ്ചായത്ത് 11-ാം വാർഡ് സി.എം.എസിന് കിഴക്ക് വാഴത്തോപ്പിൽ ശശിയാണ് (59) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: ഉഷ. മകൾ: അഞ്ജു. മരുമകൻ: അനൂപ്.