s

മാരാരിക്കുളം: മണ്ണഞ്ചേരി അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിന് തുടക്കം കുറച്ചുള്ള ആധാര ശിലാന്യാസം 29ന് നടക്കും. . രാവിലെ 8നും 9 നും മദ്ധ്യേ ശ്രീജിത്ത് സുകുമാരൻ പുല്ലമ്പാറ ശിലാന്യാസം നിർവഹിക്കും. ചടങ്ങുകൾക്ക് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രി പി.ഇ.മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പുണ്യാഹം, സ്ഥലശുദ്ധി,വാസ്തുബലി എന്നീ പൂജകൾ നടക്കും.ഈ ചടങ്ങിൽ ഏവരും പങ്കെടുക്കണമെന്ന് ക്ഷേത്ര പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി.ഇന്ദു ഇന്ദുലേഖയും ജനറൽ കൺവീനർ പ്രൊഫ. ടി.എൻ.പ്രിയകുമാർ നന്ദഗിരിയും അറിയിച്ചു.