ചേർത്തല: കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ സെപ്തംബർ നാലുവരെ നടക്കും.രാമപുരം ഉണ്ണിക്കൃഷ്ണനാണ് യജ്ഞാചാര്യൻ. 28ന് വൈകിട്ട് 5ന് വടയാറ്റുവെളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു വിഗ്രഹഘോഷ യാത്ര, 7ന് പി.വി.പ്രഭാകരൻ നമ്പൂതിരി പുല്ലയിൽ ഇല്ലം ദീപപ്രകാശനം നിർവഹിക്കും. യജ്ഞദിനങ്ങളിൽ രാവിലെ സമൂഹ പ്രർത്ഥന, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, രാത്രി ഭജന, പ്രഭാഷണം.
സെപ്തംബർ രണ്ടിന് രാവിലെ 11.30ന് രുക്മിണീസ്വയംവരം, വൈകിട്ട് സർവൈശ്വര്യപൂജ. നാലിന് രാവിലെ 11ന് യജ്ഞം സമാപിക്കും.