ambala

അമ്പലപ്പുഴ: ദേശീയപാതയിൽ കാറിലിടിച്ച് നിയന്ത്രണംതെറ്റിയ കണ്ടെയിനർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ 3.30 ഓടെ ദേശീയ പാതയിൽ കുറവൻതോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും കൊല്ലത്തേക്ക് ടൈൽസുമായി പോയ കണ്ടെയിനർ ലോറി റോഡിൽ പാർക്കു ചെയ്തിരുന്ന പച്ചക്കറി ലോറിയിലിടിച്ച് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കാറിലിടിച്ച് റോഡരുകിലെ താഴ്ചയിലേക്ക് മറിഞ്ഞു.വീഴ്ചയുടെ ആഘാതത്തിൽ കണ്ടെയിനർ ലോറിയും, പാഴ്സൽ കണ്ടെയിനറും വേർപ്പെട്ടു. കാർ യാത്രക്കാരായഷറിൻ (30), അഭിലാഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.