പൂച്ചാക്കൽ: മാക്കേകടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും ഇന്ന് ഉച്ചക്ക് 12 മുതൽ നടക്കും. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഡി. ധർമ്മജൻ അദ്ധ്യക്ഷനാകും. മികച്ച വിജയം നേടിയവരെ എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി. മന്മഥൻ ആദരിക്കും. സെക്രട്ടറി ബൈജു അറുകുഴി, ഡി. അനിൽ, ഭഗത് പ്രസാദ്, ശ്രീദേവി സുനിൽ, രാജി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകും.