 
ഹരിപ്പാട്: ശ്രീ നാരായണ ഹരിത ഗീതം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 50 ഏക്കർ സ്ഥലത്ത് നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പിനു തുടക്കമായി. യൂണിയന്റെ ഉടമസ്ഥതയിൽ രാമപുരത്തുള്ള 1.5 ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ തൃക്കുന്നപ്പുഴ പ്രസന്നൻ, പി. എൻ. അനിൽകുമാർ, എസ്.ജയറാം, അഡ്വ. യു. ചന്ദ്രബാബു, ബിജു പത്തിയൂർ, മുൻ കൗൺസിലർ സോമനാഥൻ, യൂത്ത് മുവ്മെന്റ് പ്രസിഡന്റ് ജിതിൻ ചന്ദൻ, സെക്രട്ടറി നിതിൻ, ശാഖായോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.