 
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് രജത ജൂബിലി നാടിന് ആഘോഷമായി. 18 വാർഡുകളിലെയും മുഴുവൻ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള വനിതകളുടെ പങ്കാളിത്തമുണ്ടായിരുന്നു.
ആര്യാട്ട് ഹാളിൽ നടന്ന രജത ജൂബിലി സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് വൈസ്ചെയർപേഴ്സൺ സുശീല സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
ഓരോ വാർഡുകളിൽ നിന്നും എ.ഡി.എസ് ന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ നിശ്ചല ദൃശ്യങ്ങളും കലാപരിപാടികളും വേദിയിൽ അവതരിപ്പിക്കുകകയും മികച്ച നിശ്ചലദൃശ്യത്തിന് 10001 രൂപയുടെ ക്യാഷ് അവാർഡും നൽകി. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.ഹരികുമാർ കൃതജ്ഞതയും പറഞ്ഞു.