photo
മുതുകുളം കൊല്ലകൽ എസ്.എൻ.വി യു.പി സ്കൂളിന്റെയും എസ്.എൻ.ഡി.പി യോഗം 338-ാ൦ നമ്പർ ശാഖായോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാന സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ദീപം തെളിക്കുന്നു

ആലപ്പുഴ: മുതുകുളം കൊല്ലകൽ എസ്.എൻ.വി യു.പി സ്കൂളിന്റെയും എസ്.എൻ.ഡി.പി യോഗം 338-ാം നമ്പർ ശാഖായോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും , എസ്.എൽ.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവവിദ്യാർത്ഥികൾക്കും ശാഖായോഗം പരിധിയിലെ വിദ്യാർത്ഥികൾക്കും അനുമോദനവും അവാർഡ്ദാനവും രമേശ് ചെന്നിത്തല എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ അഡ്വ.കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സുഭാഷ്, ഡോ.എം. മധുസൂദനൻ, യൂണിയൻ കമ്മിറ്റി അംഗം കെ.ബാബുക്കുട്ടൻ, ശാഖായോഗം പ്രസിഡന്റ് എസ്. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ബൈജു ഗബ്രിയേൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. കമ്പ്യൂട്ടർ റൂമിന്റെ ഉദ്ഘാടനം റിട്ട.ക്യാപ്ടൻ പ്രസാദ്കുമാർ കളീക്കൽ നിർവഹിച്ചു. എ.സുനത, കെ.ശ്രീലത, ബി.വേണുപ്രസാദ്, രവിപുരത്ത് രവീന്ദ്രൻ, പി.രാമകൃഷ്ണൻ,എം. ബാലകൃഷ്ണൻ, എസ്. രാധാകൃഷ്ണൻ, ഹരികൃഷ്ണൻ കാവിലേത്ത്, ജി. ജയപ്രകാശ്, എൻ.സുരേന്ദ്രൻഎന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് സി.ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.ഡി.ഹരീഷ് നന്ദിയും പറഞ്ഞു.