ആലപ്പുഴ : നെഹ്രു ട്രോഫി വള്ളംകളിക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയാടി എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത മത്സര വേദിയിൽ സന്ദർശനം നടത്തി. സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള മേഖലകൾ പരിശോധിച്ചു തുഴച്ചിൽ ടീമുകളുടെയും വിശിഷ്ടാതിഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടർ സൂരജ് ഷാജി എന്നിവരുമായി ചർച്ച നടത്തി.