gbn
രാകേഷ്

ഹരിപ്പാട്: തൃക്കുന്നപ്പുഴ മൂത്തേരിൽ ജംഗ്ഷനു തെക്കുവശം ഇൻസുലേറ്റഡ് ലോറി​യി​ടി​ച്ച് പരി​ക്കേറ്റ ബൈക്ക് യാത്രി​കൻ, കാർത്തികപ്പള്ളി പുതുക്കുണ്ടം വെട്ടുതുരുത്തിൽ ശശി-പൊന്നമ്മ ദമ്പതികളുടെ മകൻ രാകേഷ് (35) മരിച്ചു. കഴി​ഞ്ഞ 21ന് വൈകി​ട്ടായി​രുന്നു അപകടം. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ആദ്യം ആലപ്പുഴ മെഡി. ആശുപത്രി​യി​ലും പി​ന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടി​ച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: മാലിനി. മക്കൾ: ആദ്യനാഥ്, ആദിദേവ്. സഹോദരൻ: കലേഷ്.