photo
അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പുതിയ സംരംഭമായ അഖിലാഞ്ജലി സ്​റ്റുഡിയോ പാർക്കിന്റെ ഉദ്ഘാടനം എസ്.എൻ.ട്രസ്റ്റ് ബോർഡംഗം പ്രീതിനടേശൻ നിർവഹിക്കുന്നു

ചേർത്തല:അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പുതിയ സംരംഭമായ അഖിലാഞ്ജലി സ്​റ്റുഡിയോ പാർക്ക് തുറന്നു.കുട്ടികൾക്കും മുതിർന്നവർക്കും വിനോദ വിജ്ഞാന കായികകേന്ദ്രമാകാൻ കഴിയുന്ന സൗകര്യങ്ങളോടെയാണ് ചേർത്തല നഗര ഹൃദയത്തിൽ സ്​റ്റുഡിയോ പാർക്കൊരുക്കിയിരിക്കുന്നത്.സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് പാർക്കിന്റെ പ്രവർത്തനം. കായിക വിദ്യാഭ്യാസത്തിനായി മികച്ച പരിശീലകരുടെ നേതൃത്വത്തിൽ സ്‌കേ​റ്റിംഗ്,നീന്തൽ പരിശീലനവും വിനോദത്തിനായി നീന്തൽകുളം,മീൻകുളം,കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ റൈഡുകൾ,മനോഹരമായ ഫോട്ടോ ഫ്രൈമുകൾ,ശിൽപങ്ങൾ എന്നിവക്കൊപ്പം ഫുഡ് കോർട്ടും ഐസ്‌ക്രീം കോഫി പാർലറുകളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
എസ്.എൻ.ട്രസ്റ്റ് ബോർഡംഗം പ്രീതിനടേശൻ സ്​റ്റുഡിയോപാർക്ക് ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനായി യോഗ അടക്കുമുള്ള പരിശീലനങ്ങൾ പാർക്കിൽ നൽകണമെന്നും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഇത് സഹായകരമാകുമെന്നും പ്രീതി നടേശൻ പറഞ്ഞു. റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി.കോതമംഗലം നങ്ങേലി മെഡിക്കൽ കോളേജ്,ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേഷൻ എന്നിവയുടെ ചെയർമാനായ ഡോ.എസ്.വിജയൻ മുഖ്യാതിഥിയായി.ഹാബി​റ്റാ​റ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കർ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ അവാർഡ് വിതരണവും വിദ്യാഭ്യാസ ചെലവ് ഏ​റ്റെടുക്കൽ സമ്മതപത്രം സമർപ്പിക്കലും റിട്ട എസ്.പി പി.എസ്.സാബു നിർവഹിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ,ബി.ജെ.പി ദേശീയകൗൺസിലംഗം വെളളിയാകുളം പരമേശ്വരൻ,കെ.പി.സി.സി സെക്രട്ടറി എസ്.ശരത്,നഗരസഭാ കൗൺസിലർ ബി.ഫൈസൽ,അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാൻ പി.ഡി.ലക്കി,സി.ഇ.ഒ അഖില ലക്കി,മാനേജിംഗ് പാർട്ട്ണർ അഞ്ജലി ലക്കി തുടങ്ങിയവർ പങ്കെടുത്തു.വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.