photo
എസ്.എൻ.ഡി.പി യോഗം വാഴുവേലി 489-ാം നമ്പർ ശാഖയിൽ കുടുംബ യൂണിറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്വപ്ന ആര്യൻ ഓണക്കോടി വിതരണം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം വാഴുവേലി 489-ാം നമ്പർ ശാഖയിൽ കുടുംബ യൂണിറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. സ്വപ്ന ആര്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.ശാഖ ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എൻ.ബാബു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.ശാഖ കൺവീനർ മുരുകൻ പെരക്കൻ സ്വാഗതവും ജോയിന്റ് കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു.സ്വാമിനാഥൻ ചള്ളിയിലാണ് ഓണക്കോടികൾ സംഭാവനയായി നൽകിയത്.