sndp
എസ്.എൻ.ഡി.പി യോഗം ടൗൺ കിഴക്ക് ചുങ്കം 710-ാം നമ്പർ ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ടൗൺ കിഴക്ക് ചുങ്കം 710-ാം നമ്പർ ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഇൻചാർജ്ജ് ഷോളി സിദ്ധകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ എ.കെ.രംഗരാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.ബി.രാജീവ്, പാലസ് വാർഡ് കൗൺസിലർ ഫൈസൽ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി.ബാബു സ്വാഗതവും യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം ആർ.സിദ്ധകുമാർ നന്ദിയും പറഞ്ഞു. ശാഖ കമ്മിറ്റി അംഗങ്ങളായ മധുപാലൻ, അജയകുമാർ, ജയകുമാർ, സോമനാഥ്, വിജയൻ, പുഷ്കരൻ, സന്തോഷ്, മായാ രജി തുടങ്ങിയവർ സംസാരിച്ചു.