ഹരിപ്പാട്: വി. എസ്. എസ് 599 നമ്പർ ശാഖ പൊതുയോഗം ബോർഡ് മെമ്പർ മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അർ. ഗണേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.വിജയൻ സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ സെക്രട്ടറി കൃഷ്ണൻ ആചാരി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ്കുമാർ കുട്ടികൾക്കുള്ള വിദ്യാഭ്യസ അവാർഡ് വിതരണം ചെയ്തു.