ഹരിപ്പാട്: എരിക്കാവ് കിഴക്ക് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണ സമാരംഭം ശിലാസ്ഥാപനവും ഫണ്ട്‌ ശേഖരണ ഉദ്ഘാടനവും സെപ്തംബർ ഒന്നിന് രാവിലെ 11.25ന് നടക്കും. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. എം. വാസുദേവൻ അദ്ധ്യക്ഷനാകും. പ്രൊഫ. സി.എം. ലോഹിതൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.വി. ഗോപാലകൃഷ്ണപിള്ള പങ്കെടുക്കും.