പൂച്ചാക്കൽ: പാണാവള്ളി തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശ്രീനാരായണ വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങി സെപ്തംബർ 6 ന് സമാപിക്കും. ഇന്ന് രാവിലെ വിളംബരം, വൈകിട്ട് വിഗ്രഹ ഘോഷയാത്ര, വിഗ്രഹം ഏറ്റുവാങ്ങൽ , ദീപാരാധനക്ക് ശേഷം ബൈജു ബാലയിൽ ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രാചാര്യൻ കെ. ആർ പ്രസാദ് തന്ത്രി വിഗ്രഹ പ്രതിഷ്ഠ നിർവ്വഹിക്കും. തിരുനല്ലൂർ പങ്കജാക്ഷനാണ് യജ്ഞാചാര്യൻ. സരിതാ സിജി ധാന്യ സമർപ്പണവും, മായാ പ്രസാദ് ഗ്രന്ഥസമർപ്പണവും നടത്തും. ബിമൽ പ്രസാദ് ശാന്തി വൈദിക ചടങ്ങുകൾക്ക് കാർമ്മികനാകും.