തുറവൂർ : വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു മനക്കോടം കെ.എൽ.സി.എ യുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം നടത്തി. രൂപതാ ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട്ട് ഉദ്ഘാടനം ചെയ്തു .യുണിറ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ ,സി.ഡബ്ലിയു. കുഞ്ഞുമോൻ , കെ.ജെ .ടൈറ്റസ് , കെ.ജി.സജി, പി.എൽ. ജോസഫ് , ക്ലാര പോൾ, ഷൈനി എന്നിവർ നേതൃത്വം നൽകി.