ആലപ്പുഴ: സ്റ്റേജ് ആർടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അമ്പലപ്പുഴ താലൂക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. പ്രത്താസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.സജിത്, ജില്ലാ സെക്രട്ടറി അമ്പലപ്പുഴ സലാം, താലൂക്ക് സെക്രട്ടറി ബാബു ആതിര, തോട്ടപ്പള്ളി സുരേഷ് ബാബു, മല്ലിക എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റായി സിനു നായർ, വൈസ് പ്രസിഡന്റുമാരായി ജിത്ത്, ശിവകുമാർ, സെക്രട്ടറിയായി ലില്ലി ആൽബിൻസ ജോയിന്റ് സെക്രട്ടറിമാരായി ആലപ്പി മോഹനൻ, റോയി മാത്യു, ഖജാൻജി പ്രതീഷ് നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.