photo

ചാരുംമൂട്: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പറഞ്ഞു. ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിവിള റസിഡൻസിയിൽ നടന്ന ബൂത്ത്‌തല പ്രവർത്തകരുടെ നിശാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. ഹരീഷ് കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രഭകുമാർ മുകളയ്യത്ത് മുഖ്യപ്രഭാഷണവും അഡ്വ. പീയുഷ് ചാരുംമൂട് ആമുഖ പ്രഭാഷണവും നടത്തി. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ ക്ളാസെടുത്തു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ. സഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ജി. കർത്ത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽ പുന്നയ്ക്കാക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.