തുറവൂർ :ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാവലാൾ കാൻസർ രോഗ നിർണയ പദ്ധതി സെപ്തംബർ മൂന്നിന് തുറവൂർ താലൂക്കാശുപത്രിയിൽ നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ആശാ പ്രവർത്തകരുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണം.