s
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് ഡോ.അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷനായി . ഭാരവാഹികളായി ടി.കെ.ഹരികുമാർ താമത്ത് (പ്രസിഡന്റ്), അഡ്വ.കെ.വി.ഗണേഷ് കുമാർ (വൈസ് പ്രസിഡന്റ്), ടി. ആർ.രാജീവ് (സെക്രട്ടറി), എൻ. എസ്. ഗോപാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), ടി.അംബുജാക്ഷൻ നായർ (ട്രഷറർ), എം.ഉണ്ണിക്കൃഷ്ണൻ തമ്പി, വി.മോഹനൻ പിള്ള, ജി.പുരുഷോത്തമപ്പണിക്കർ, എസ്. ശങ്കരവാര്യർ, ആർ.രാമവർമ്മ, ടി.ജി.വേലായുധൻ നായർ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ.കെ.എസ്.ഹരിഹരപുത്രനാണ് ലീഗൽ അഡ്വൈസർ. വി.ജെ.ശ്രീകുമാർ സ്വാഗതവും ജി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.