തുറവൂർ: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ എക്സ്റേ ജംഗ്ഷനിൽ കെട്ടിയിരുന്ന കൊടിതോരണങ്ങൾ നഗരസഭാധികൃതർ മുന്നറിയിപ്പില്ലാതെ അഴിച്ചു മാറ്റിയ സംഭവത്തിൽ വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖ കമ്മിറ്റി പ്രതിക്ഷേധിച്ചു. കെ.ആർ. വിജയൻ, ധർമ്മാംഗദൻ , കെ.ജി.അജയകുമാർ, കെ.ബി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.