ആലപ്പുഴ: അദ്ധ്യാപികയായ ലൈലാബീവി മങ്കൊമ്പിന്റെ മൂന്നാമത്തെ നോവലായ "ആലിയ"യുടെ പ്രകാശനം സെപ്തംബർ മൂന്നിന് കോഴിക്കോട് പ്രസ് ക്ളബ്ബിൽ നടക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും സാഹിത്യകാരനുമായ
അനീസ് ബഷീർ ആദ്യ പ്രതി ഏറ്റുവാങ്ങും. സമദ് കണ്ണൂർ ചെങ്ങളായി, ഉമ്മർ വയനാട്, ലൂയിസ് ബി, ഉഷ എന്നിവർ പങ്കെടുക്കും.