 
അമ്പലപ്പുഴ : പാഴ് വസ്തുക്കളിൽ നിന്ന്, കാമറ ഘടിപ്പിച്ച ഡ്രോൺ നിർമ്മിച്ച വിദ്യാർത്ഥിക്ക് അഭിനന്ദനവുമായി എച്ച് .സലാം എം. എൽ.എയെത്തി. കാക്കാഴം ഗവ.സ്കൂളിലെ 9 ക്ലാസ് വിദ്യാർത്ഥിയായ നീർക്കുന്നം ഇനായത്ത് മൻസിൽ മുഹമ്മദ് ഇൻസാഫി(14)നെയാണ് എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചത്. സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തിയത് ഡ്രോണിൽ പകർത്തിയതോടെയാണ് അദ്ധ്യാപകർക്കും സുഹൃത്തുക്കളായ വിദ്യാർത്ഥികൾക്കുമിടയിൽ ഇൻസാഫ് താരമായത്. പെെലറ്റ് ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇൻസാഫ് പറഞ്ഞു. സി.പി. എം പ്രവർത്തകരായ ശ്രീകുമാർ, ഹാഷിം, മധു, അജ്മൽ ഹസൻ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.