അരൂർ: ചന്തിരൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി. ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ 14 കുട്ടികളെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എം.അഷ്റഫ് വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം ചെയ്തു.പി.എം. മജീദ്, പി.പി.സാബു, വി.കെ. മനോഹരൻ, എം. സന്തോഷ്, സി.വി. പുരുഷോത്തമൻ, സ്മിത സന്തോഷ്, ഉഷാ അഗസ്റ്റിൻ, ഷാഹിദ, സെക്രട്ടറി കെ.എം.അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.