kpms-pathaka-dinam

മാന്നാർ: മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമായ ഇന്നലെ കെ.പി.എം.എസ് പതാകദിനമായി ആചരിച്ചു. രാവിലെ മാന്നാർ സ്റ്റോർജംഗ്ഷനിൽ യൂണിയൻ സെക്രട്ടറി എം.പി കല്യാണ കൃഷ്ണൻ പതാക ഉയർത്തി. പ്രസിഡന്റ്‌ കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുഞ്ഞമ്മ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. ടി.സി രവീന്ദ്രൻ, എം.കെ ബിജു, അമൽ കൃഷ്ണൻ, പ്രേമലേഖ, സന്താനവല്ലി, ലത, കൃഷ്ണൻകുട്ടി, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. വൈകിട്ട് മഹാത്മാവിന്റെ ഛായാചിത്രത്തിന് മുൻമ്പിൽ മൺചിരാതു തെളിച്ചു.