മാന്നാർ: ചെന്നിത്തല പള്ളിയോടത്തിന്റെ ഭഗവത് ദർശനയാത്ര സുഗമമാക്കാനായി, അച്ചൻകോവിലാറ്റിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ആവശ്യമായ സജ്ജീകരണങ്ങൾ നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.