മാവേലിക്കര: കൊച്ചിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചാപ്പലിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്തംബർ 8 വരെ നടക്കും. എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസന മെത്രാപ്പോലീത്തായുമായ യൂഹാനോൻ മാർക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് കുടുംബ സംഗമവും ആത്മീയ സംഘടനകളുടെ വാർഷികവും നടന്നു. അത്മായ ട്രസ്റ്റിറോണി വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജെയ്‌സി കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ദിവസവും 6.30ന് പ്രഭാത നമസ്‌കാരം, 7ന് വിശുദ്ധ കുർബാനാ, മദ്ധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ നടക്കും. 7ന് വൈകിട്ട് 6ന് പെരുന്നാൾ സന്ധ്യാ നമസ്‌കാരം, 7ന് ഭക്തിനിർഭരമായ റാസ്, 8ന് രാവിലെ 9ന് പ്രദക്ഷിണം, 9.30ന് അശീർവാദം, കൊടിയിറക്ക്, നേർച വിളമ്പ് എന്നിവ നടക്കും.