മാവേലിക്കര: റെയിൽവേ സ്‌റ്റേഷൻ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷവും നേത്രപരിശോധനാ ക്യാമ്പും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാജൻ.എൻ.ജേക്കബ് അദ്ധ്യക്ഷനായി. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ അവാർഡ് ദാനം നിർവഹിച്ചു. മാവേലിക്കര എ.എസ്.ഐ എബി ട്രാഫിക് നിയമ ബോധവത്കരണവും ജോൺ ഫിലിപ്പ് ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി. കോറം പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫിലിപ്പ്.കെ.ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫാ.എൻ.ജി.ഫിലിപ്പ് നന്ദിയും പറഞ്ഞു.