മാവേലിക്കര: ഉമ്പർനാട് തെക്ക് 2502ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കോളർഷിപ്പ് വിതരണവും അനുമോദനസമ്മേളനവും നടന്നു. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.ജി.മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സ്‌കോളർഷിപ്പ് വിതരണവും ആദരവും മാദ്ധ്യമപ്രവർത്തകൻ കെ.ജി.മുകുന്ദൻ നിർവഹിച്ചു. കെ.രാമചന്ദ്രപിള്ള, ശശിധരൻ നായർ, ബി.കെ.മാധവൻനായർ, അമ്പിളി.എസ്.കുറുപ്പ്, മഞ്ജു ശ്രീകുമാർ, രമേശൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.