unarv-2022
എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ 1926-ാം നമ്പർ ശാഖയിൽ 'ഉണർവ് - 2022 ' വ്യക്തിത്വ വികസനം ശ്രീനാരായണ ധർമ്മ പ്രബോധന പരിഷത്ത് ഉദ്ഘാടനം ശാഖായോഗം പ്രസിഡന്റ് ദയകുമാർ ചെന്നിത്തല നിർവഹിക്കുന്നു

മാന്നാർ: ശ്രീനാരായണ ധർമ്മത്തിലധിഷ്ഠിതമായ ഭാവി ജീവിതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ 1926-ാം നമ്പർ ശാഖയിൽ 'ഉണർവ്- 2022' വ്യക്തിത്വ വികസനം ശ്രീനാരായണ ധർമ്മ പ്രബോധന പരിഷത്ത് നടന്നു. ശാഖ സിൽവർ ജൂബിലി ഹാളിൽ ശാഖായോഗം പ്രസിഡൻ്റും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വിദ്യ കൗൺസിലിംഗ് സെന്റർ ഡയറക്ടർ പായിപ്ര ദമനൻ പ്രബോധനം നടത്തി. വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.

പോഷക സംഘടന നേതാക്കളായ സിന്ധു, ശ്രീദേവി ഉത്തമൻ, ബിജി സന്തോഷ്, സുധിൻ സുരേഷ്, ഡി. അദ്വൈത്, വിഷ്ണു ജയൻ, സൂര്യ സന്തോഷ് എന്നിവർ സംസാരിച്ചു. കമ്മിറ്റിയംഗങ്ങളായ വിപിൻ വാസുദേവ്, ഷിബു വടക്കേകുറ്റ്, ബിജു നടുക്കെവീട്ടിൽ, പോഷക സംഘടനാ നേതാക്കളായ സ്വപ്ന, ആദർശ് ഷിജു, അർജുൻ സന്തോഷ്, അശ്വിൻ സന്തോഷ്, ഐശ്വര്യ സത്യൻ, നന്ദന ഷിബു, സുനിത അനിൽ, ശുഭ അനിൽ, ഉത്തമൻ സഞ്ജുഭവനം, ഉത്തമൻ കൈത്തറയിൽ എന്നിവർ സംസാരിച്ചു.
ശാഖായോഗം സെക്രട്ടറി രേഷ്മ രാജൻ സ്വാഗതവും വൈസ്പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ നന്ദിയും പറഞ്ഞു. മഹാഗുരുപൂജ പ്രസാദ വിതരണവും നടന്നു.