a
ചെട്ടികുളങ്ങര ഹയർ സെക്കൻ്ററി സ്കൂളിന്റെ നവതി ആഘോഷം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: വി‌ഞ്ജാനം സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അറിവ് നേടുക എന്നത് കൊണ്ട് സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കുക എന്നത് പോലെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കൂടി പ്രയോജനപ്രദമായി ഉപയോഗപ്പെടുത്തുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം.എൽ.എമാരായ രമേശ് ചെന്നിത്തല, യു.പ്രതിഭ തുടങ്ങിയവർ സംസാരിച്ചു.