photo
താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു വീട്ടുവളപ്പിലെ കൃഷിയിടത്തിൽ

ചാരുംമൂട്: സംസ്ഥാന സക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിജയകരമായി നടപ്പാക്കുന്ന താമരക്കുളത്ത് പഞ്ചായത്തിൽ പ്രസിഡന്റ് ജി.വേണുവും കൃഷിയിൽ സജീവമായി.

പയർ, പാവൽ, വെണ്ട, മുളക്, കോവൽ എന്നിവയ്ക്കൊപ്പം വാഴ, ചീനി, ചേമ്പ്, ചേന, കാച്ചിൽ, കുമ്പളം, വിവിധയിനം ഓമകൾ തുടങ്ങിയവയാണ് വീട്ടുവളപ്പിലും സമീപത്തുള്ള സ്ഥലത്തുമായി കൃഷി ചെയ്യുന്നത്. ചത്തിയറ വി.എച്ച്.എസ്.എസിലെ റിട്ട. ഹെഡ്മാസ്റ്റർ കൂടിയായ ഇദ്ദേഹം പ്രദേശത്തെ കാർഷിക കുടുബാംഗമാണ്. ഒഴിവു സമയങ്ങളിൽ വീട്ടുവളപ്പിൽ പച്ചക്കറികളും മറ്റും നേരത്തേ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിയിൽ സജീവമാകുന്നത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് ജി.വേണു പറഞ്ഞു.