 
അമ്പലപ്പുഴ: ആലപ്പുഴ നഗരസഭ സനാതനം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ നിധിൻകുമാറിനെ (24) 33 ഗ്രാം കഞ്ചാവുമായി പുന്നപ്ര പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുന്നപ്ര പൊലീസ് പിടികൂടിയ യുവാക്കളിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പരപ്പിൽ പാടത്തിന് സമീപം കഞ്ചാവ് ഉപയോഗിക്കവേ അറസ്റ്റിലായ ആലപ്പുഴ നഗരസഭ സനാതനപുരം സുധീഷ് ഭവനത്തിൽ പ്രിൻസ് (18), സനാതനപുരം കിഴക്കേകടപ്പള്ളി വീട്ടിൽ അഭിജിത്ത് (21), പുന്നപ്ര നോർത്ത് പഞ്ചായത്ത് വാടയ്ക്കൽ പാല്യത്തയിൽ വീട്ടിൽ അഭിജിത്ത് (19) എന്നിവരെ പുന്നപ്ര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.