 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ സംഘടിപ്പിക്കുന്ന ചതയദിന മഹാഘോഷയാത്രയ്ക്ക് മുന്നോടിയായി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിളംബര വാഹന റാലി നടത്തി. എടത്വ ടൗൺ ശാഖയിൽ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഫ്ലാഗ് ഒഫ് ചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ വികാസ് ദേവൻ ക്യാപ്ടനായും യൂത്ത്മൂവ്മെന്റ് ചെയർമാൻ ഉണ്ണി പച്ചയിൽ കോ ഓർഡിനേറ്ററായും നടന്ന റാലിയിൽ നൂറു കണക്കിന് വാഹനങ്ങൾ പങ്കെടുത്തു.
വിവിധ ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി അമ്പലപ്പുഴ കച്ചേരിമുക്കിൽ എത്തിയ ശേഷം തിരികെ എടത്വ വഴി നീരേറ്റുപുറം 10-ാം നമ്പർ ശാഖയിൽ സമാപിച്ചു. യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സന്തോഷ് വേണാട്, എം.ബാബു, ഉമേഷ് കൊപ്പാറ, സിമ്മി ജിജി, യൂത്ത്മൂവ്മെന്റ് വൈസ് ചെയർമാൻ കവിൻ, ജോ. കൺവീനർ ഗണേഷൻ തായങ്കരി, സുചിത്ര, കേന്ദ്രസമിതി അംഗങ്ങൾ ആയ പീയുഷ് പ്രസന്നൻ, പ്രതീഷ് പുതുപ്പറമ്പ്, കൗൺസിലർമാരായ സജികുമാർ, അഭിജിത്ത് ഷാജി, അശ്വിൻ കൃഷ്ണ, ശരത് ശശി, മോബിൻ, സുരേഷ്, ആതിര വനിതാസംഘം പ്രസിഡന്റ് സി.പി. ശാന്ത, വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, ട്രഷറർ വിജയമ്മ രാജൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ വിമല പ്രസന്നൻ, വൈദികയോഗം യൂണിയൻ ഭരവഹികളായ മോജിത് ശാന്തി, ഉണ്ണി ശാന്തി എന്നിവർ നേതൃത്വം നൽകി.