 
കായംകുളം: കീരിക്കാട് തെക്ക് മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നിലത്തെഴുത്ത് ആശാട്ടി അമ്മമാരെ ആദരിച്ചു.
നാല്പതു വർഷത്തിൽ അധികമായി കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകുന്ന നിലത്തെഴുത്ത് ആശാട്ടിമ്മാരായ എൽ.ഓമനാമ്മ,കെ.ജി.അംബുജാക്ഷിഅമ്മ എന്നിവരെ ആദരിക്കുകയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.
കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല യോഗം ഉദ്ഘാടനം ചെയ്തു.ജെ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ്.ആസാദ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.പ്രദീപ് ,വാർഡ് കൗൺസിലർമാരായ പി.ഹരിലാൽ,റെജി മാവനാൽ, പഞ്ചായത്ത് മെമ്പർ ജയപ്രകാശ്, സഹകരണ സർക്കിൾ യൂണിയൻ അംഗം കെ.ശിവപ്രസാദ് ,ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ എം.രാജഗോപാൽ,ലൈബ്രറേറിയൻ വി.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.